നിങ്ങളുടെ അലമാരയിൽ എത്ര ഉടുപ്പുകൾ ഉണ്ട്? ഒരു 50 എണ്ണം കാണുമോ?
എങ്കിലും, ഇതിൽ എത്ര എണ്ണമാണ് നിങ്ങൾ സ്ഥിരമായി ഇടാറുള്ളത്?
മിക്കവാറും ഒരു 10 എണ്ണം കാണും. ബാക്കിയുള്ളതെല്ലാം വല്ലപ്പോഴും മാത്രം പുറത്തെടുക്കുന്നവയാണ്.
അതായത്, നിങ്ങളുടെ 20% ഉടുപ്പുകളാണ് നിങ്ങൾ 80% സമയത്തും ധരിക്കുന്നത്.

ഇത് ഉടുപ്പിന്റെ മാത്രം കാര്യമല്ല. ലോകത്തിലെ മിക്ക കാര്യങ്ങളും ഇങ്ങനെയാണ്. ഇതിനെയാണ് ’80/20 നിയമം’ അല്ലെങ്കിൽ ‘പാരെറ്റോ പ്രിൻസിപ്പിൾ’ (Pareto Principle) എന്ന് വിളിക്കുന്നത്.

ജീവിതത്തിലെ കണക്കുകൾ

  • നിങ്ങളുടെ ഫോണിലെ 80% ചാറ്റുകളും നടക്കുന്നത് വെറും 20% സുഹൃത്തുക്കളുമായാണ്.

  • ഒരു കമ്പനിയുടെ 80% ലാഭവും വരുന്നത് 20% ഉപഭോക്താക്കളിൽ നിന്നാണ്.

  • നിങ്ങളുടെ സങ്കടങ്ങളുടെ 80% കാരണങ്ങളും വെറും 20% പ്രശ്നങ്ങളിൽ നിന്നാണ്.



നമ്മൾ പലപ്പോഴും “കഠിനാധ്വാനം” (Hard Work ചെയ്യാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ പാരെറ്റോ പറയുന്നത് “സ്മാർട്ട് വർക്ക്” ചെയ്യാനാണ്.
നിങ്ങൾ ഒരു ദിവസം 10 കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ, അതിൽ 2 കാര്യങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ശരിക്കും ഗുണം ചെയ്യുന്നത്. ബാക്കി 8 കാര്യങ്ങളും സമയം കളയുന്ന ഏർപ്പാടായിരിക്കും.

ആ പ്രധാനപ്പെട്ട 20% കാര്യങ്ങൾ ഏതാണെന്ന് കണ്ടുപിടിക്കുക. അതിൽ മുഴുവൻ ശ്രദ്ധയും കൊടുക്കുക.
ബാക്കിയുള്ള 80% കാര്യങ്ങളെ (അനാവശ്യ മീറ്റിംഗുകൾ, വെറുതെയുള്ള സംസാരങ്ങൾ) ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.

എല്ലാം ചെയ്യാൻ ശ്രമിക്കരുത്. പ്രധാനം എന്ന് തോന്നുന്നവ മാത്രം ചെയ്യുക. കുറച്ച് അധ്വാനിച്ച് കൂടുതൽ നേടാനുള്ള വഴി ഇതാണ്.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending