രാഷ്ട്രീയത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും നമ്മൾ കേട്ടിട്ടുള്ള ഏറ്റവും ക്രൂരമായ ഉപദേശങ്ങൾ നൽകിയ ആളാണ് നിക്കോളോ മാക്കിയവെല്ലി. അദ്ദേഹത്തിന്റെ ‘ദി പ്രിൻസ്’ (The Prince) എന്ന പുസ്തകം ഇന്നും പല ഭരണാധികാരികളുടെയും ബൈബിളാണ്.

പലരും പറയാറുള്ളത് “നല്ലവനായി ഇരുന്നാൽ അധികാരം കിട്ടില്ല” എന്നാണ്. മാക്കിയവെല്ലിയും അത് തന്നെയാണ് പറഞ്ഞത്.

സ്നേഹിക്കപ്പെടുന്നതിനേക്കാൾ നല്ലത് ഭയപ്പെടുന്നത് 

ഒരു രാജാവിനെ ജനങ്ങൾ സ്നേഹിക്കുന്നതാണോ അതോ ഭയപ്പെടുന്നതാണോ നല്ലത്?
മാക്കിയവെല്ലി പറയുന്നു: “രണ്ടും നടന്നാൽ നല്ലത്. പക്ഷേ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഭയപ്പെടുന്നതാണ് കൂടുതൽ സുരക്ഷിതം.”

കാരണം, സ്നേഹം എന്നത് ആളുകളുടെ സൗകര്യം പോലെ മാറും. പക്ഷേ ഭയം അങ്ങനെയല്ല, ശിക്ഷ കിട്ടുമോ എന്ന പേടി അവരെ അനുസരിക്കാൻ പ്രേരിപ്പിക്കും.

സിംഹവും കുറുക്കനും


ഒരു ഭരണാധികാരി ഒരേസമയം സിംഹത്തെപ്പോലെ ശക്തിയുള്ളവനും, കുറുക്കനെപ്പോലെ തന്ത്രശാലിയും ആയിരിക്കണം.
എപ്പോഴും സത്യം പറയണമെന്നില്ല. അധികാരം നിലനിർത്താൻ ആവശ്യമെങ്കിൽ കള്ളം പറയാം, വാക്ക് മാറ്റാം, ചതിക്കാം. കാരണം, “ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു” (The ends justify the means).
രാജ്യം സുരക്ഷിതമായി ഇരിക്കുക എന്നതാണ് ലക്ഷ്യം. അതിന് എന്ത് മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കാം.

ഇയാൾ വില്ലനാണോ? 

കേൾക്കുമ്പോൾ ഇയാൾ വലിയൊരു വില്ലനാണെന്ന് തോന്നും. പക്ഷേ മാക്കിയവെല്ലി പച്ചയായ യാഥാർത്ഥ്യമാണ് പറഞ്ഞത് (Realism).
മനുഷ്യർ സ്വാർത്ഥരാണ്, നന്ദിയില്ലാത്തവരാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയുള്ളവരെ ഭരിക്കാൻ “നല്ലവനായ ഉണ്ണിക്കുട്ടൻ” ആയിരുന്നിട്ട് കാര്യമില്ല.

നമ്മുടെ ഇന്നത്തെ രാഷ്ട്രീയത്തിലും ഓഫീസുകളിലും നോക്കിയാൽ, മാക്കിയവെല്ലി പറഞ്ഞത് എത്രത്തോളം സത്യമാണെന്ന് മനസ്സിലാകും.


Discover more from Melvin Varghese

Subscribe to get the latest posts sent to your email.

Trending